റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദിലെ ‘കൂട്ടുകുടുംബം’ അംഗങ്ങൾ ഇഫ്താർ സംഘടിപ്പിച്ചു. കാരണവർ മുരളി കൃഷ്ണൻ ഇഫ്താർ ആശംസകൾ നേർന്നു. മുഖ്യാതിഥി സദറുദ്ധീൻ കിഴിശ്ശേരി റമദാൻ സന്ദേശം നൽകി. മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം, കൂട്ടുകുടുംബം കോർഡിനേറ്റർ ഹാരിസ് മനമക്കാവിൽ എന്നിവർ സംസാരിച്ചു. എംബിബിസ് പഠനം പൂർത്തീകരിച്ചു തിരിച്ചെത്തിയ ആസിഫ് നൗഷാദ് നുള്ള മെമെന്റോ റസൂൽ സലാം, മുരളി എന്നിവർ ചേർന്നു നൽകി. ഐ എസ് എസ് ആർ പ്ലസ് ടു ഹ്യൂമാനിറ്റീസ് ടോപ്പർ ആയിരുന്ന ഹന ഹാരിസിനുള്ള മെമെന്റോ ശ്രീമതി പ്രബീനയും ഷൈനി നൗഷാദും ചേർന്ന് നൽകി. പുതിയ കാലയളവിലേക്കുള്ള കാരണവരായി (പ്രസിഡന്റ്) മുരളി കൃഷ്ണനെയും അമ്മാവനായി( സെക്രട്ടറി) മൻസൂർ ബാബുവിനെയും, ഏട്ടത്തിയമ്മയായി ഷൈനി നൗഷാദിനെയും (വനിത പ്രസിഡന്റ് ) തിരഞ്ഞെടുത്തു. സുലൈമാനിയ പാർക്കിൽ വെച്ച് നടന്ന ഇഫ്താറിൽ അംഗങ്ങളും അതിഥികളുമടക്കം നൂറോളം പേർ പങ്കെടുത്തു. ഫസൽറഹ്മാൻ, യാസിർ കൊണ്ടോട്ടി, നിഹ്മത്തുള്ള, സാഹിൽ ആലപ്പുഴ, നിയാസ്, ഷഹദാൻ, മിഥുൻ, അൻവർ, ഹഫ്സ, ഫജ്ന കോട്ടപ്പറമ്പിൽ, സാജിത എന്നിവർ നേതൃത്വം നൽകി.