പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾപ്പിച്ചതിന് ശേഷം പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പു നൽകി. തുടർന്ന് ഇരുവരും വിവാഹ മോതിരം അണിയിക്കുന്നത്.