റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ സ്ത്രീകളടക്കം നാനൂറോളം പേർ രക്തം ദാനം ചെയ്തു. റിയാദ് കെഎംസിസിയുടെ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന
അസീസിയയിലെ അൽമസാന അസിസ്റ്റ് ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യു പി മുസ്തഫ, ജലീൽ തിരൂർ, മുജീബ് ഉപ്പട, കെ ടി അബൂബക്കർ, അബ്ദുറഹ്മാൻ ഫറോക്ക്, ബാവ താനൂർ, ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ, അലി വയനാട്, പി.സി മജീദ് കാളമ്പാടി , ഉമ്മർ അമാനത്ത് , സലീം തൃശൂർ , ശിഹാബ് , ദഖ്വാൻ വയനാട് , സമദ് ചുങ്കത്താ , നിയാസ് , സുഫിയാൻ , മുനീർ മക്കാനി , ബഷീർ വല്ലാഞ്ചിറ എന്നിവർക്ക് പുറമെ വിവിധ മണ്ഡലം, ജില്ലാ, ഏരിയാ ഭാരവാഹികളും നേതൃത്വം നൽകി.
വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ സ്വാഗതവും വൈസ് ചെയർമാൻ
മെഹ്ബൂബ് മര്‍ജാൻ നന്ദിയും പറഞ്ഞു.