റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കണ്ണൂര്‍ എക്സ്പാട്രിയേറ്റ്സ് ഓര്ഗനൈസേഷന് ( കിയോസ് ) റോയൽ ക്രിക്കറ്റ് ക്ലബ്ബ് റിയാദിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന, ഗ്ലോബൽ ട്രാവൽസ് വിന്നേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , ഗ്രാന്റ് ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , മിഡ് ടൌൺ സെക്കൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ‘കിയോസ് – എ ജെ ഗോൾഡ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് 2023 ‘ ,റിയാദ് സുലൈയിലെ ( എക്സിറ്റ് 18 ) 12 ഗ്രൗണ്ടുകളിലായി , 24 ടീമുകൾ മാറ്റുരക്കുന്ന ഒന്നരമാസം നീണ്ടുനിൽക്കുന്ന ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഇന്ന് രാവിലെ തുടക്കം കുറിച്ചു . ‘കിയോസ് ‘ ചെർമാൻ സൂരജ് പാണയിൽ ഉത്ഘാടനം ചെയ്തു , വൈസ് ചെർമാൻ ഇസ്മയിൽ കണ്ണൂർ , സ്പോർട്സ് കൺവീനർ ഷൈജു പച്ച , കിയോസ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കമ്മിറ്റി ചെർമാൻ വരുൺ പി വി , വൈസ് ചെർമാൻ അനിൽ ചിറക്കൽ , റോയൽ ക്രിക്കറ്റ് ക്ലബ് മാനേജർ നാസർ ചേലേബ്ര , ക്യാപ്റ്റൻ അനൂപ് , അംഗങ്ങളായ ഷിയാസ് , ഷഫീഖ് പാറയിൽ , കിയോസ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാകേഷ് പാണയിൽ , റസാഖ് മണക്കായ് , വിപിൻ , വിഗേഷ് ശ്രെയസ് , രാജീവൻ പയ്യനാടൻ , രാഹുൽ പൂക്കോടൻ , പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ ആദിഷ് സൂരജ് , ജബ്ബാർ പൂവാർ മത്സരത്തിൽ മാറ്റുരക്കുന്ന ടീം അംഗങ്ങൾ എന്നിവർ മത്സരവേദിയായ ഗ്രൗണ്ടിലെ ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു .