ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടക്കുക.ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡ് ബ്രിട്ടനിലെത്തും.കാന്റന്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്‍ബി പുറത്തുവിട്ടത് പ്രകാരം പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്യപരിപാടിക്കാണ് ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബി സാക്ഷിയാകുക. ഭരണകൂട മേധാവിക്കും പ്രത്യേക പങ്കുണ്ടെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകായിരിക്കും ബൈബിള്‍ വായിക്കുക. കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡ് വെള്ളിയാഴ്ച യു.കെയിലെത്തും.ബ്രിട്ടനുമായി ഇന്ത്യയ്ക്ക് ചരിത്രബന്ധമുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
നടി സോനം കപൂര്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏക സെലിബ്രിറ്റിയാകും. മുസ്ലിം,ഹിന്ദു,സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഗിതരും കിരീടധാരണചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം കാണാന്‍ എത്തിയത് വന്‍ ജനാവലിയാണെങ്കില് ഇത്തവണ ചാള്‍സിന്റെ സ്ഥാനാരോഹണം കാണാന്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് താല്പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.