പ്യോഗ്യാംഗ് : നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശത്തുള്ള പൗരന്മാര്ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്കി ഉത്തര കൊറിയ.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 തുടക്കത്തിലാണ് രാജ്യത്തെ അതിര്‍ത്തികള്‍ അടയ്ക്കാൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടത്. അതേ സമയം, രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനുണ്ട്.
മൂന്ന് വര്‍ഷത്തിന് ശേഷം രാജ്യത്ത് നിന്ന് പുറപ്പെട്ട ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ ലാൻഡ് ചെയ്തിരുന്നു. റഷ്യയുമായുള്ള വിമാന സര്‍വീസുകളും ഉടൻ പുനഃരാരംഭിക്കും.