ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈന് യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനിക സഹകരണത്തിന് തയ്യാറെടുക്കുന്നത്.
ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
ഉത്തര കൊറിയയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനാണ് റഷ്യയുടെ നീക്കം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ തീരനഗരമായ വ്ളോഡിവോസ്റ്റോക് കേന്ദ്രീകരിച്ച് ആയിരിക്കും ചര്‍ച്ചകള്‍ നടക്കുക.
ആയുധങ്ങള്‍ നല്‍കുന്നതിന് പകരം റഷ്യ തങ്ങളുടെ പ്രതിരോധ സാങ്കേതികവിദ്യകള്‍ ഉത്തരകൊറിയയ്ക്ക് കൈമാറും. പീരങ്കി ഷെല്ലുകളും, ആന്റി ടാങ്ക് മിസൈലുകളും ഉത്തരകൊറിയ റഷ്യയ്ക്ക് കൈമാറും. സാറ്റലൈറ്റ് സാങ്കേതികവിദ്യയും, ന്യൂക്ലിയര്‍ അന്തര്‍വാഹിനി സാങ്കേതിക വിദ്യയും റഷ്യ ഉത്തരകൊറിയയ്ക്ക് കൈമാറും എന്നാണ് സൂചന.