ഒട്ടാവ: കാനഡയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ സംഘടനയ്ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമായി കനേഡിയൻ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ.സറേയിലുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഖാലിസ്ഥാൻ ഭീകരര്‍ ഭീഷണി മുഴക്കുന്ന വീഡിയോയും ഇദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഖാലിസ്ഥാൻ ഭീകരര്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ മുഴക്കുന്നതെന്നും ഇതിനെതിരെ കനേഡിയൻ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. ” കഴിഞ്ഞ ആഴ്ച ഖാലിസ്ഥാൻ ഭീകരര്‍ സറേയിലുള്ള ഗുരുദ്വാരയിലെത്തിയ ഒരു സിഖ് കുടുബംത്തെ അധിക്ഷേപിച്ചു. അതേ സംഘടന തന്നെയാണ് ഇപ്പോള്‍ ലക്ഷ്മി നാരായണ്‍ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ കാനഡയിലുള്ള ക്ഷേത്രങ്ങള്‍ക്ക് നേരെ പല തവണയായി ആക്രമണങ്ങള്‍ ഉണ്ടായി. പരസ്യമായി ഇത്തരം ആക്രമണങ്ങള്‍ നടത്താൻ ഖാലിസ്ഥാൻ ഭീകരര്‍ ഇപ്പോള്‍ മടിക്കുന്നില്ല. കനേഡിയൻ പൗരന്മാരായ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് തുടര്ക്കഥയാവുകയാവുകയാണ്. ഇനിയും ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കാനാകില്ലെന്നും” ചന്ദ്ര ആര്യ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ ഭീകരര്‍ തകര്‍ത്തിരുന്നു. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരര്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ചിത്രങ്ങളടക്കം ക്ഷേത്ര കവാടത്തിന് മുന്നില്‍ പോസ്റ്ററുകളാക്കി പതിപ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഏപ്രിലിലും സമാന രീതിയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ഖാലിസ്ഥാൻ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു.