പെർത്ത് : പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തെ മലയാളികളുടെ മനം കവർന്ന ഗായകൻ കെസ്റ്റർ തന്റെ അനുഗ്രഹീത ശബ്ദവുമായി ഓസ്ട്രേലിയയിൽ എത്തുകയാണ്. കെസ്റ്ററും മലയാളികളുടെ പ്രിയങ്കരിയും സിനിമ പിന്നണി ഗായികയുമായ ശ്രേയ ജയദീപും സംഘവും നവംബർ രണ്ടു മുതൽ 17 വരെ ഓസ്ട്രേലിയയിൽ ഉടനീളം ലൈവ് മ്യൂസിക്കൽ നൈറ്റ് അവതരിപ്പിക്കും.
പെർത്തിൽ നവംബർ 9ന് വൈകുന്നേരം ആറുമണി മുതൽ 9 മണി വരെ ദി റോക്സ്, കാനിംഗ്ട്ടണിലാണ് ഗാനസന്ധ്യ അരങ്ങേറുന്നത്. ഓസ്ട്രേലിയയിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ അതിഥികളായി സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പെർത്ത് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ആയി
ലിബിൻ : 0432580705
സ്മിത്ത് : 0432707620
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.