റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി ആയിരുന്ന ഫസീല മുളളൂർക്കരക്കും കുട്ടികൾക്കും യാത്രയയപ്പ് നൽകി. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസിയായ ഫസീല റിയാദ് ഇന്ത്യൻ എംബസി സ്കൂളിലെ പഠനത്തിന് ശേഷം 16 വർഷമായി അബ്ദുൽ അസീസ് ഇന്റർ നാഷണൽ സ്കൂളിൽ ബുക്ക് കീപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുളളൂർക്കരയാണ് ജീവിത പങ്കാളി.
സുലൈ അൽ വലീദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറർ ഷിനി നസീർ, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ മലാസ് എന്നിവർ ആശംസകൾ നേർന്നു.
കുടുംബവേദിയുടെ ഉപഹാരം കുടുംബവേദി സെക്രട്ടറി സീബ കൂവോട് ഫസീലക്കും, കുട്ടികളായ മുഹമ്മദ് നഫാതിന് ശ്രീഷ സുകേഷും മുഹമ്മദ് നബിയക്ക് ഗീത ജയരാജും നസ്രാന നസീറിന് വിദ്യ ജി പിയും കൈമാറി. യാത്രയയപ്പിന് ഫസീല നന്ദി പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും, കേളി അംഗങ്ങളും പങ്കെടുത്തു.