റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കായംകുളം : കായംകുളം ദേശീയ പാത ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിവിധ വിദേശ രാജ്യങ്ങളിൽ ഉള്ള കായംകുളം പ്രവാസികളുടെ കൂട്ടായ്മയുടെ ആദ്യ ഘട്ട സാമ്പത്തിക സഹായമായ 50000 രൂപ ഇന്ന് മനുഷ്യ ചങ്ങല സദസിൽ വെച്ചു കൈമാറി, സമര സമിതി കൺവീനർ ദിനേശ് ചന്ദനക്ക് പ്രവാസി കൂട്ടായ്മക്ക് വേണ്ടി ഷെബീർ വരിക്കപ്പള്ളിയാണ് ഫണ്ട് കൈമാറിയത് , ഇസ്ഹാഖ് ലൗഷോർ,ഷാജഹാൻ മജീദ്, ഉദയൻ മഹേഷൻ, ഷാജി മുട്ടക്കൽ,അനിൽ ബാബു, അഫ്സൽ മുല്ലശേരിൽ,അബി ഹസൻ ജനത സുരേഷ് ബാബു ഈരിക്കൽ ,നിഹാസ്
എന്നിവർ പങ്കെടുത്തു.
അനസ് റഹിം, സത്താർ കായംകുളം, മുജീബ് ജനത, അൽ അമീൻ,സി ഏ ബിജു, അഫ്സൽ, അനിൽ ഐസക്,സുധീർ ജാഫർ, ഷുക്കൂർ അസനാര് കുഞ്ഞു എന്നിവരുടെ നേതൃത്വത്തിൽ ആണ് ഫണ്ട് ശേഖരണം നടത്തിയത്.