ജമ്മു കാശ്മീരിലെ കത്വാ ജില്ലിയില്‍ നിന്നുള്ള സീരത് നാസ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ഇന്ന് ഇന്റര്‍നെറ്റിലെ താരമാണ്. സര്‍ക്കാര്‍ സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സീരത് തന്റെ സ്കൂളിന്റെ ശോചനീയാവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുകയും നല്ലൊരു സ്കൂള്‍ പണിതാല്‍ ഞങ്ങള്‍ നന്നായി പഠിക്കുമെന്നും അവള് പറയുന്നു. ഇതിനായി സ്കൂള്‍ അവധിയായിരുന്ന ഒരു ദിവസം സീരത് നാസ് തന്റെ സ്കൂളിലെത്തുകയും അതിന്റ ദയനീയാവസ്ഥ തന്റെ കൈയിലുള്ള മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
“ദയവായി മോദി ജി, ഏക് അച്ചി സി സ്കൂൾ ബൻവാ ദോ നാ (ദയവായി മോദി ജി, ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ നിർമ്മിക്കൂ),” സീരത് നാസ് വീഡിയോയിൽ പറഞ്ഞു.തന്റെ സ്കൂളിന്റെ വൃത്തിഹീനവും മോശപ്പെട്ടതുമായ അവസ്ഥയിൽ തൃപ്തയല്ലാത്ത കുട്ടി, സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രാദേശിക വാർത്താ ചാനലായ മാർമിക് ന്യൂസ് സീരത് നാസിന്റെ വീഡി്യോ തങ്ങളുടെ ചാനല്‍ വഴി പ്രസിദ്ധപ്പെടുത്തി. വീഡിയോയില്‍ ഉടനീളം തന്റെ സ്കൂളിന്റെ ശോചനീയാവസ്ഥ വിദ്യാര്‍ത്ഥിനി എടുത്ത് കാണിക്കുന്നു. പ്രധാനാധ്യാപകന്റെ മുറി, സ്റ്റാഫ് റൂം, കുട്ടികളുടെ ക്ലാസുകള്‍, ടോയ്ലറ്റ്. സ്കൂളിലേക്കുള്ള വഴി അങ്ങനെ ആ സ്കൂളിന്റെ മൊത്തം കാര്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥിനി തന്റെ വീീഡിയോയിലൂടെ കാണിച്ച് തരുന്നു. ഓരോന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അവള് പ്രധാനമന്ത്രിയോട് തന്റെ സ്കൂള്‍ പുനര്നിിര്മ്മിച്ച് തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.