മോസ്കോ : രാജ്യദ്രോഹക്കുറ്റത്തിന് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാരാമുര്‍സയ്ക്ക് 25 വര്‍ഷം തടവുശിക്ഷ.റഷ്യ ഉക്രയ്നെ ആക്രമിച്ചശേഷമുള്ള ഏറ്റവും കഠിനമായ ശിക്ഷയാണ് മോസ്കോ കോടതി വിധിച്ചത്. റഷ്യന്‍, ബ്രിട്ടീഷ് പാസ്പോര്ട്ടുകള് കൈവശമുള്ള ഈ നാല്പ്പത്തൊന്നുകാരന് പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനാണ്.
റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കൊലപാതകികളുടെ ഭരണമാണ് റഷ്യയില്‍ നടക്കുന്നതെന്ന് കാരാമുര്സ അറസ്റ്റിനുമുമ്ബ് സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. വിധികേട്ടശേഷം ‘റഷ്യ സ്വതന്ത്രമാകും’ എന്ന പ്രസിദ്ധമായ പ്രതിപക്ഷ മുദ്രാവാക്യമാണ് കാരാമുര്സ പറഞ്ഞത്.