റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യുണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.റിയാദിലെ അൽ മുതലാഖ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയാണ്.
യുണിറ്റ് പരിധിയിൽ ചേർന്ന യാത്രയയ്പ്പ് ചടങ്ങിൽ ട്രഷറർ ജാഫർ ആമുഖ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് സൂരജ് അധ്യക്ഷതയും സെക്രട്ടറി സുഭാഷ് സ്വാഗതവും പറഞ്ഞു. അസീസിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറർ റഫീഖ് അരിപ്ര, വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജ്ജാദ് മറ്റ് എരിയ കമ്മിറ്റി അംഗങ്ങൾ, യുണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുഭാഷ് യൂണിറ്റിന്റെ ഉപഹാരം കൈമാറി. യാത്രയയപ്പ് ചടങ്ങിന് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.