റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ലബ് നടത്തിയ വർണ്ണോത്സവം സീസൺ 3 അനുഗ്രഹീത കലാകാരൻ സുധീർ പറവൂരിന്റെ മാസ്മരീക പ്രകടനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.മലയാള സിനിമയിലെ പുത്തൻ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ”K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂരിന്റെ പാരഡി ഗാനങ്ങളും കോമഡി സ്കിറ്റുകളും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു. അതോടൊപ്പം റിയാദ് മ്യൂസിക് ക്ലബ്ബ് കലാകാരന്മാരുടെ കലാപരിപാടികളും, ദേവിക നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും വർണ്ണോത്സവം സീസൺ 3 യെ വേറിട്ടതാക്കി.
വർണ്ണോത്സവം സീസൺ 3 യുടെ സാംസ്കാരിക ചടങ്ങിന് ആർ എം സി പ്രസിഡൻ്റ് സുബൈർ ആലുവ അധ്യക്ഷത വഹിച്ചു.പ്രോഗ്രാമിന്റെ മുഖ്യപ്രയോചകർ ആയ വിന്റർ ടൈം കമ്പനി
സി ഇ ഒ. വർഗീസ് ജോസഫ് വർണ്ണോത്സവം സീസൺ 3 ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളം റിയാദ് ടാകീസ് പ്രസിഡന്റ് നൗഷാദ് ആലുവ, മാധ്യമപ്രവർത്തകൻ ഷിബു ഉസ്മാൻ,സുലൈമാൻ വിഴിഞ്ഞം,നവോദയയുടെ പ്രതിനിധി സുധീർ കുമ്മിൾ , സുരേഷ് ശങ്കർ, ബാബു പൊറ്റേക്കാട് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . ജനറൽ സെക്രട്ടറി ലിജോ ജോൺ സ്വാഗതവും ട്രഷറർ സജ്ജാദ് പള്ളം നന്ദിയും പറഞ്ഞു. ഷമീർ വളാഞ്ചേരി,ബഷീർ സാപ്ട്കോ, റിയാസ്, നിസാർ കൊച്ചിൻ, അൻവർ കൊടുവള്ളി, നാസർ വണ്ടൂർ, മുനീർ, അനൂപ് ,മനാഫ് കാലിക്കറ്റ് ,നിഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.ഫെബി പ്രോഗ്രാം അവതാരക ആയിരുന്നു.
സൗണ്ട് ലൈൻസ് മുത്തലിബ് കാലിക്കറ്റ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.