മെൽബൺ: മുൻ കേസ്സി മലയാളി പ്രസിഡൻറ് ഗിരിഷ് മാധവൻ പിള്ളയ്ക്ക് ഓസ്ട്രേലിയായിലെ ജസ്റ്റിസ് ഓഫ് ദി പീസ്’ (ജെ .പി) പദവി ലഭിച്ചു. നിയമപരമായ ഒരു പാട് ഉത്തരവാദിത്തങ്ങൾ നിക്ഷിപ്തമായ ഈ പദവിയിലെത്തിയ അപൂർവ മലയാളികളിൽ ഒരാളാണ് ഫാർമസിസ്റ്റായ ഗിരീഷ്.
ജെ.പി എന്ന് ഉള്ളത് ഒരു കമ്മ്യൂണിറ്റി സർവീസ് ആണ്, ഗിരീഷ് ദീർഘകാലമായി കേസ്സി മലയാളിയുടെ പ്രസിഡൻ്റായിരുന്നു. കഴിഞ്ഞ മാസം നടന്ന കേസ്സി മലയാളി യോഗത്തിലാണ് ഗിരീഷ് സ്ഥാനം ഒഴിഞ്ഞത്. ഓസ്ട്രേലിയായിലെ പ്രമുഖ ഫാർമസിയായ കെമിസ്റ്റ് വെയർ ഹൗസിലെ മാനേജിംഗ് പാർട്ട്ണറാണ്. മാർച്ച് 25ന് ആണ് ’ജസ്റ്റിസ് ഓഫ് ദി പീസ്’ (ജെ .പി) ആയി നിയമിതനായത്.
തിരുവനന്തപുരം കിളളിപ്പാലം സ്വദേശിയാണ്. ഭാര്യ ആനന്ദി ഗിരീഷ്. മക്കൾ: നിഖിൽ,ശ്വേത എന്നിവരാണ്. ക്രാൻബൺ നോർത്തിലാണ് ഗിരിഷ് താമസിക്കുന്നത്.