കൊച്ചി: ജോയ് ആലുക്കാസിന്റെ തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലുക്കാസ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് പരിശോധന.