മെൽബൺ: മകളെ സന്ദർശിക്കാനായി മെൽബണിലെ മൽഗ്രേവിലെത്തിയ പാല ഐങ്കൊമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ഐങ്കൊമ്പ് പുത്തൻ വീട്ടിൽ ജോസഫാണ് (71) ആണ ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ നിര്യാതനായത്.കഴിഞ്ഞ 15-ാം തീയതി തിങ്കളാഴ്ച ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ജോസഫ് രണ്ടു ദിവസം കഴിഞ്ഞ് മരിക്കുകയാണുണ്ടായത്. ഭാര്യ തങ്കമ്മ ജോസഫ് മെൽബണിൽ നിന്നും മറ്റ് ചടങ്ങുകൾക്കായി 23-ാം തീയതി നാട്ടിലേയ്ക്ക് തിരിച്ചു.
മക്കൾ ഡോണ മരിയ ജോസഫ് (ഏലപ്പാറ)ഡീൻ ലിസ് ജോസഫ് (ഓസ്ട്രേലിയ )ദിവ്യ ട്രെയ്സ് ജോസഫ്, (ഖത്തർ)എന്നിവരാണ്. മരുമക്കൾ മാത്യു ജോർജ് ( ഏലപ്പാറ) മിഥുൻ ഏൽജൽ ( ഓസ്ട്രേലിയ ) ഷിജു വി.ജോസഫ് ( ഖത്തർ ) എന്നിവരാണ്. ശവസംസ്കാരം പിന്നീട് ഐങ്കൊമ്പ് സെൻറ്.തോമസ് പള്ളിയിൽ പിന്നീട് നടത്തപ്പെടും.