ന്യൂയോര്‍ക്ക്: നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുകെയിലെത്തി. ഇന്നു ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും.
സുനക് അധികാരത്തില്‍ എത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ൻ ക്ലസ്റ്റര്‍ ബോംബ് നല്കാൻ യുഎസ് അംഗീകാരം നല്കിയതു സഖ്യകക്ഷികള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ബൈഡന്റെ യൂറോപ്യൻ സന്ദര്‍ശനം. ചാള്‍സ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചൊവ്വാഴ്ച ലിത്വേനിയയില്‍ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ബൈഡന് സംബന്ധിക്കും. നാറ്റോയില്‍ യുക്രെയ്നിന് അംഗത്വം നല്കുന്നതു സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകും. പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡിലും ബൈഡൻ സന്ദര്‍ശനം നടത്തുന്നുണ്ട്.