വിമാനത്തില്‍ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കാഡിട്ട് കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന് വിജയന്.അമേരിക്കയിലെ ടെന്നസി സ്റ്റേറ്റില്‍ വച്ച് 43000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നാണ് സ്കൈ ഡൈവിംഗ് നടത്തിയത്.
ജൂലായ് ഒന്നിന് ഇന്ത്യന്‍ സമയം വൈകുന്നേരം 5നായിരുന്നു സ്കൈ ഡൈവിംഗ്. ഇത്രയും ഉയരത്തില്‍ നിന്ന് ദേശീയ പതാക കൈയില്‍ കെട്ടി സ്കൈ ഡൈവിംഗ് നടത്തിയെന്ന നേട്ടവും ജിതിന് സ്വന്തമായി.വിമാനത്തില്‍ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കാഡിട്ട് കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന് വിജയന്. അമേരിക്കയിലെ ടെന്നസി സ്റ്റേറ്റില്‍ വച്ച് 43000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നാണ് സ്കൈ ഡൈവിംഗ് നടത്തിയത്.
43000 അടി ഉയരത്തില്‍ നിന്ന് ഭൂമിയില്‍ തൊടാന്‍ ഏഴു മിനിട്ടാണ് 41കാരനായ ജിതിന് എടുത്തത്. ഇതില്‍ മൂന്നു മിനിറ്റ് ഫ്രീ ഫാള്‍ ആയിരുന്നു. 5500 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ട് ഉയര്‍ത്തിയശേഷം നാലു മിനിട്ടില്‍ ലാന്‍ഡ് ചെയ്തു.
കുട്ടിക്കാലം മുതല്‍ പറക്കാനുള്ള മോഹം എത്തിച്ചത് പാരാഗ്ളൈഡിംഗിലാണ്. പിന്നീട് സ്കൈ ഡൈവിംഗിലേക്ക് ചുവടുമാറ്റി. സ്പെയിനില്‍ നിന്ന് എ ഗ്രേഡ് ലൈസന്‍സെടുക്കുകയും ചെയ്തു. ദുബായ്, അബുദാബി, യു.കെ എന്നിവിടങ്ങളിലെ സ്കൈ ഡൈവിംഗ് സെന്ററുകളില്‍ പരിശീലനം നടത്തി. പനായി സ്വദേശികളായ വിജയന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ ദിവ്യയ്ക്കും മകന് സൗരവിനുമൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്തെ എന്‍ ഡൈമെന്‍ഷന്‍സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്ബനിയുടെ സി.ഇ.ഒ ആണ് ജിതിന്.