ഓസ്ട്രേലിയ : പത്തനംതിട്ട സിറ്റിംഗ് എംപിയും യുഡിഎഫിന്റെ സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണി ഇന്ത്യൻ പാർലമെൻറിലേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിൻറെ സഹോദര പുത്രൻ ജിൻസൺ ആൻ്റോ ചാൾസ് മത്സരിക്കുന്നത് ഓസ്ട്രേലിയൻ പാർലമെൻ്റിലേക്ക് ആണ്. ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് ജിൻസൺ നോർത്ത് ടെറിട്ടറി പാർലമെന്റിൽ മത്സരിക്കുന്നത്. 2011ൽ ഓസ്ട്രേലിയയിൽ നേഴ്സ് ആയി എത്തിയ ജിൻസൺ ഇപ്പോൾ നോർത്ത് ടെറിട്ടറി ഗവൺമെന്റിന്റെ ഡാർവിനിൽ Top End Mental Health-ലെ ഡയറക്ടർ ആയിട്ടും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ adjunct lecturer ആയിട്ടും സേവനമനുഷ്ഠിക്കുന്നു.