ലണ്ടൻ: തൊടുപുഴ സ്വദേശിനി ഡോ. ടിസ ജോസഫിനു മിസിസ് ഏഷ്യ ജിബി 2023 കിരീടം. മോഡലിംഗ്-ഫാഷൻ രംഗത്തെ പ്രമുഖ ബഹുമതികളില്‍ ഒന്നാണ് ഏഷ്യ ജിബി.
ബ്രിട്ടനില്‍ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും ബ്രിട്ടനു പുറത്തു സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
15 വര്‍ഷമായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയില്‍ ജനറല്‍ പ്രാക്ടിഷനറാണ് ടിസ. ഭര്‍ത്താവ് ഡോ. കുര്യൻ ഉമ്മൻ ക്ലിനിക്കല്‍ സയന്റിസ്റ്റാണ്. മകള്‍ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനി.
തൊടുപുഴ സ്വദേശികളായ നടയ്ക്കല്‍ ഡോ. എൻ കെ. ജോസഫ്- അക്കാമ്മ ജോസഫ് ദമ്ബതികളുടെ മകളാണ് ടിസ. ഫാഷൻ മോഡലിംഗ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഡോ. ടിസ സജീവമാണ്.