പെർത്ത് : നവോദയ ഓസ്ട്രേലിയയുടെയും കോമൺവെൽത്ത് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടുകൂടി പെർത്തിൽ നവംബർ 16ന് ജാസി ഗിഫ്റ്റ് ലൈവ് ഷോ അരങ്ങേറുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു . പ്രോഗ്രാമിന്റെ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്നത് സൗണ്ട് സ്ട്രീം പെർത്ത് ആണ്.
സിഡ്നി, മെൽബൺ, അഡലൈഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിലും നവോദയ ഘടകങ്ങളുടെ നേതൃത്വത്തിൽ ഷോ നടത്തപ്പെടുമെന്ന് നവോദയ ഓസ്ട്രേലിയ അറിയിച്ചു.വിഖ്യാത കലാകാരനായ ജാസി ഗിഫ്റ്റിൻ്റെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അവിസ്മരണീയ സായാഹ്നത്തിനായി എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
സംഗീത സന്ധ്യയ്ക്ക് മാറ്റുകൂട്ടുവാൻ സൗണ്ട് സ്ട്രീം പെർത്തിന്റെ അതിമനോഹരമായ ലൈറ്റ്, സൗണ്ട്, എൽഇഡി എന്നിവ ഉപയോഗിച്ചുള്ള ഊർജ്ജസ്വലമായ നിറങ്ങളും ശബ്ദങ്ങളും കോർത്തിണക്കി കൊണ്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദ മാസ്മരികതയും അനുഭവിച്ചറിയുന്നതിനായി ഏവരെയും ഷോയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Date and Time : NOVEMBER 16 SATURDAY 6 pm
Venue : ISWA CENTER HALL PERTH
കൂടുതൽ വിവരങ്ങൾക്ക്:
JINI: 0432012902
ARUN: 0467702006