തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്ന് വിശ്വാസികളോട് മെത്രാപ്പോലീത്തൻ ട്രസ്റ്റി ആഹ്വാനം ചെയ്തു. സഭാ തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഓർമിപ്പിച്ചാണ് ആഹ്വാനം.
പത്രീയാർക്കീസ് ബാവയുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സഭയുടെ അസ്തിത്വം കാത്ത് സൂക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് സഭാ നിലപാട് എന്തെന്ന സൂചന. സഭ വിശ്വാസികൾക്കായി യാക്കോബായ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത്.