വ്യാഴാഴ്ച നടന്ന സൂപ്പർ ലോട്ടോ നറുക്കെടുപ്പിൽ വെസ്റ്റേൺ സിഡ്നി സ്വദേശിക്ക് 100 മില്യൺ ലഭിച്ചു. ഓൺലൈൻ വഴി പവർ ബോൾ ജാക്ക് പോട്ട് ടിക്കറ്റ് എടുത്ത വ്യക്തിയേയാണ് ഭാഗ്യം കടാക്ഷിച്ചത്.
ഓസ്ട്രേലിയയിൽ ഒറ്റ ലോട്ടറിയിൽ ലഭിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ഇത്. 107 മില്യൺ ഡോളറാണ് ഓസ്ട്രേലിയയിൽ ഇതുവരെ ലോട്ടറിയിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ തുക.