ദിലീപ് നായകനായി എത്തിയ ‘പവി കെയര്‍ടേക്കര്‍’ എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുന്നു. മനോരമ മാക്സിനാണ് സ്ട്രീമിംഗ് അവകാശം വിട്ടു പോയിരിക്കുന്നത്. സെപ്റ്റംബർ ആറ് മുതൽ പവി കെയർ ടേക്കർ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയറ്ററിൽ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. സസ്പെന്‍സ് റൊമാന്റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടാതെപോയി. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. ചിത്രം തങ്ങളിലൂടെ എത്തുമെന്ന് മനോരമ മാക്സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ജൂലൈ 26 ന് സ്ട്രീമിംഗ് ആരംഭിക്കും.