ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യന്‍ രാജ്യമായി ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണം ഉടന്‍ പ്രാബല്യത്തില്‍വരുംവിധം നിരോധിക്കുന്നതായി ഇറ്റാലിയന്‍ ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങളുടെ വന്‍തോതിലുള്ള ശേഖരണവും സംഭരണവും നടത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നതും അധികൃതര്‍ ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളുടെയും പക്ഷപാതത്തിന്റെയും വ്യാപനം ഉള്‍പ്പെടെ ആശങ്കകളുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഓപണ്‍ എ.ഐ എന്ന അമേരിക്കന്‍ ഗവേഷണ സ്ഥാപനം കഴിഞ്ഞ നവംബര്‍ 30ന് നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ആണ് ചാറ്റ് ജി.പി.ടി.