പെർത്ത് : ISWA ( Indian Society Of Western Australia )കൗൺസിലിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രിൽ 28 ന് നടക്കുമെന്ന് ISWA ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 6 ന് നടന്ന ഓൺലൈൻ വോട്ടിംങിലൂടെയും ഏപ്രിൽ 7 ന് നടന്ന വ്യക്തിഗത വോട്ടിംങിലൂടെയും തെരഞ്ഞെടുത്ത അംഗങ്ങളിൽ നിന്നുമാണ് ISWA കമ്മിറ്റിയിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.
ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിനെ കടരഹിതമാക്കുക, സ്ത്രീശാക്തീകരണം,യുവ അംഗങ്ങളെ ഇടപഴകാനും ശാക്തീകരിക്കാനും ISWA യൂത്ത് വിംഗ് സ്ഥാപിക്കുക എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ച് മത്സരരംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ച Dr. പാപൊരി ബറുവയുടെ ടീമിൽ നിന്നും അരുൺ നായർ കമ്മിറ്റി മെമ്പറും, ജീന സാജു വുമൺ കമ്മിറ്റി മെമ്പറുമായി മത്സരിക്കും.
തെരഞ്ഞെടുപ്പിൽ തങ്ങളുടെ ടീം വിജയിക്കുക തന്നെ ചെയ്യും എന്ന് Dr. പാപൊരി ബറുവയുടെ കേരള ന്യൂസിനോട്അഭിപ്രായപ്പെട്ടു.