പെർത്ത് : ISWA ( Indian Society Of Western Australia )കൗൺസിലിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രിൽ 28 ന് നടന്നു.ഏപ്രിൽ 6 ന് നടന്ന ഓൺലൈൻ വോട്ടിംങിലൂടെയും ഏപ്രിൽ 7 ന് നടന്ന വ്യക്തിഗത വോട്ടിംങിലൂടെയും തെരഞ്ഞെടുത്ത അംഗങ്ങളിൽ നിന്നുമാണ് ISWA കമ്മിറ്റിയിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ തെരഞ്ഞെടുത്തത് .
റിട്ടേണിംഗ് ഓഫീസർ ISWA മാനേജ്മെൻ്റ് കമ്മിറ്റി (MC) തിരഞ്ഞെടുപ്പ് 2024-ൻ്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. മലയാളികൾക്ക് അഭിമാന നിമിഷം സമ്മാനിച്ച് Dr. പാപോരി ബറുവയുടെ ടീമിൽ നിന്നും ജനറൽ കമ്മിറ്റി മെമ്പർ ആയി ശ്രീ. അരുൺ വിജയകുമാരൻ നായർ തെരഞ്ഞെടുക്കപ്പെട്ടു.
2024 മെയ് 1 മുതൽ പുതിയ എംസി ചുമതലയേൽക്കും.ISWA ഭരണഘടനയുടെ റൂൾ 20 പ്രകാരം എംസിയുടെ 13-ാമത്തെ അംഗത്തെ തിരഞ്ഞെടുക്കും.
റിട്ടേണിംഗ് ഓഫീസർ ഡോ. ജഗദീഷ് ജംബോട്ടിയുടെയും ഡോ. അഞ്ജലി ഗാദ്രെ, രാം ബൻസാൽ എന്നിവരുൾപ്പെടെയുള്ള മുഴുവൻ ടീമിൻ്റെയും കഠിനാധ്വാനം എടുത്ത് പറയേണ്ട ഒന്നാണെന്നും,വിവിധ വോളണ്ടിയർ സ്ഥാനങ്ങൾക്കായി കൈകോർത്ത എല്ലാ വിജയികൾക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങളർപ്പിക്കുന്നതായും ISWA അറിയിച്ചു.
ISWA യുടെ Management Committee 2024-26
President: Mr Deepak Sharma
Vice President: Dr Divya Jyoti Sharma
Secretary: Mr Virendra Parich
Asst Secretary: Mrs Mansi Zaveri
Treasurer: Mr Anand Gupta
Asst Treasurer: Mr Rohan Amlani
General Committee Members (4):
Mr Manish Gupta, Mr Nagaraju Mannem,
Mr Arun Vijayakumaran Nair,
Mr Supriya Guha
Women Committee Members (2):
Dr Shweta Reddy
Dr Renu Sharma