ഓസ്ട്രേലിയ: സിഡ്നിയിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി “ഇഷൽ നൈറ്റ് 2023” പെരുന്നാൾ സംഗമം സംഘടിപ്പിക്കുന്നു. ജൂലയ് ഒന്നിന് സിഡ്നി മറയോങ്ങിലെ പെരിശ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിക്ക്
ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി വ്യവസായി ജാക്ക് ചെമ്പരിക്കയുടെ “നെക്സ ഹോംസ്” ആണ് നേതൃത്വം നൽകുന്നത്. ഷഹനാസ് തിടിൽ, അബ്ദുൽ മജീദ് ആറങ്ങാടി, മൈക്ക് മമ്മു , മർവ്വ സിറാജ് എന്നിവർ കോർഡിനേറ്റർ മാരായുള്ള മാപ്പിളപ്പാട്ട് സംഗീത വിരുന്നിന് സിഡ്നിയിലെ പ്രമുഖ ഗായകസംഘം അണിനിരക്കും. കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പടെയുള്ള ആഘോഷരാവാണ് അണിയറയിൽ ഒരുങ്ങുന്നത്.കോവിഡ് പ്രതിസന്ധിക്ക് ശേഷം സിഡ്നിയിൽ നടക്കുന്ന മലയാളികളുടെ ആദ്യ പെരുന്നാൾ പ്രോഗ്രാമാണ് ഇഷൽ നൈറ്റ് 2023.