ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തിയ ഇരട്ട നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ (ഇംഗ്ലീഷ്-ഇതര) നിലവില്‍ പത്താം സ്ഥാനത്ത്. ബഹ്റിന്, ബംഗ്ലാദേശ്, ഇന്ത്യ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലാണ് ചിത്രം ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്.