ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് കരോളിനോട് അനുബന്ധിച്ച് ലഭിച്ച സംഭാവനകളിൽ നിന്നും സ്വരുക്കൂട്ടിയ പൈസ വെസ്റ്റ് മോർട്ടൺ ഹെൽത്ത് CEO ഹന്ന ബ്ലോക്കിന്റെ സാന്നിധ്യത്തിൽ ഇപ്സ്വിച്ച് ഹോസ്പിറ്റൽ ഫൗണ്ടേഷന് (IHF) കൈമാറാൻ സാധിച്ചു. ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പന്നപ്പാറയിൽ നിന്നും IHF CEO സ്കോട്ട് യങ് ചെക്ക് ഏറ്റു വാങ്ങി. സെക്രട്ടറി റ്റിറ്റിച്ഛനും കമ്മിറ്റീ ഭാരവാഹികളായ രശ്മി, ജോൺസൻ, അശ്വതി, സേവ്യർ, നേഹ, സജി, ഷീന എന്നിവരും സന്നിഹിതരായിരുന്നു.
ഈ സംഭാവന തുക ഇപ്സ്വിച് ഹോസ്പിറ്റലിലെ സ്പെഷ്യൽ കെയർ നഴ്സറിയിലേക്ക് അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാൻ IHF നടത്തുന്ന ധനസമാഹരണത്തിലേക്കു അവർ ഉപയോഗിക്കുന്നതാണ്. ഈ അവസരത്തിൽ IMA കരോളിൽ പങ്കെടുക്കുകയും വൻ വിജയം ആക്കുകയും ഉദാരമായി സംഭാവനയും ചെയ്ത എല്ലാ കുടുംബങ്ങൾക്കും, ഞങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു കൊള്ളുന്നു. IMA എന്നും ഇപ്സ്വിച്ചിലേ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിനും, നിരവധി ജീവകാരുണ്യ സേവനങ്ങൾ ചെയ്യുന്നതിനായും ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു പോരുന്നു.