ഗോൾഡ് കോസ്റ്റ് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി, പ്രസിഡന്റായി ശ്രീ നീയോട്ട്സ് വക്കച്ചൻ(സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിന്റുമാരായി മനോജ് തോമസ്(ഗോൾഡ് കോസ്റ്റ്) കിഷോർ എൽദോ(ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ( ട്വീഡ് ഹെഡ്) ഷാമോൻ പ്ലാംകൂട്ടത്തിൽ( ഗോൾഡ് കോസ്റ്റ്), എക്സിക്യൂട്ടീവ് മെംബർമാരായി ജോജോസ് പാലക്കുഴി, ജോഷി ജോസഫ്, സിബി മാത്യു, റിജു ചെറിയാൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന യോഗം, ഐ ഒ സി ഓസ്ട്രേലിയ പ്രസിഡന്റ് ശ്രീ മനോജ് ഷിയോറാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ സോബൻ തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ശ്രീ അഫ്സൽ ഖാദർ അധ്യക്ഷനായിരുന്നു. ഐ ഒ സി കേരളാ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് ശ്രീ സി പി സാജു സ്വാഗതം ചെയ്ത് സംസാരിച്ചു.
ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനായി, പ്രവാസലോകത്തിന് നൽകാനാവുന്ന പിന്തുണയും പ്രചാരണവും വളരെ വിലപ്പെട്ടതും അത്യന്താപേക്ഷിതവുമാണെന്ന തിരിച്ചറിവും, ഓസ്ട്രേലിയൻ പ്രവാസികളായവരുടെ സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ഇടയിൽ നേരിട്ട് വിളിച്ചും, വോട്ടഭ്യർത്ഥിച്ചും, സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ നടത്തിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുകയും കൈത്താങ്ങുകയും ചെയ്യുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഐ ഒ സിയുടെ അനുബന്ധ കമ്മിറ്റികൾ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ രൂപീകരിക്കുന്നത്.