ഓസ്ട്രേലിയയിൽ പലിശ നിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം 0.25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ പലിശ 4.1 ആയി ഉയർന്നിട്ടുണ്ട്. ഇതിനു പുറകെയാണ് ഇനിയും കൂടിയേക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നിലവിൽ ഉള്ളത്. എന്നാൽ നാണയപ്പെരുപ്പം ഇപ്പോഴും ഉയർന്നു നിൽക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ഏഴു ശതമാനമായ നാണയപ്പെരുപ്പം മൂന്നു ശതമാനമാക്കി കുറക്കാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്ക്.