ദില്ലി: മെറ്റാ പ്ലാറ്റ്ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇൻസ്റ്റഗ്രാം പ്രവർത്തന രഹിതമായെന്ന പരാതിയുമായി 46,000 പേർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് ഡൗൺഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പേരും ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര വാർത്താഏജൻസിയായ റോയിട്ടേഴ്സിനോടും പ്രതികരിച്ചില്ലെന്നാൺ് വിവരം.