ഒട്ടാവ: കാനഡയില്‍ തുടരാന്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.
കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. ബിരുദ കോഴ്സിന് ശേഷം വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നില്ലെന്നും ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോകേണ്ട സ്ഥിതിയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
കനേഡിയന്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ പെട്ടെന്ന് മാറ്റം വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇപ്പോള്‍ രാജ്യം വിടേണ്ട അവസ്ഥയാണെന്നും വിദ്യാര്‍ഥികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ വലിയ സംഘം കാനഡയിലെ ഷാര്ലാറ്റ്ട്ടൗണില് പ്രതിഷേധിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ പ്രത്യേക യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന നിയമം പാസാക്കിയത്. കണ്സ്രക്ഷന്, ഹോം- ബില്‍ഡങ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്.
നിരവധി അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ ജോലി തുടരാന്‍ കഴിയുന്നില്ല. ഈ വര്‍ഷം ആദ്യം മാനിറ്റോബയിലും സര്‍ക്കാര്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് രണ്ട് വര്‍ഷത്തേക്ക് നീട്ടിയിരുന്നു.