മനില : വടക്കൻ ഫിലിപ്പീൻസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യൻ വംശജനായ പൈലറ്റ് വിദ്യാര്‍ത്ഥിയും ഫിലിപ്പീൻസ് സ്വദേശിയായ പരിശീലകനും കൊല്ലപ്പെട്ടു.
അൻശും രാജ്കുമാര് കോണ്ടെ എന്നാണ് മരിച്ച വിദ്യാര്‍ത്ഥിയുടെ പേരെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിശീലന പറക്കലിനിടെ സെസ്ന 152 വിമാനത്തെ പര്‍വത മേഖലയായ അപായാവോ പ്രവിശ്യയിലെ ലൂണ മുനിസിപ്പാലിറ്റിയില്‍ വച്ച് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തിയെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വടക്കൻ പ്രവിശ്യയായ ഇലോകോസ് നോര്‍ട്ടെയിലെ ലാവോഗ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കഗാന്യാൻ പ്രവിശ്യ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചത്.