മെല്‍ബണ്‍: ഇന്ത്യൻ വിദ്യാര്‍ഥി അക്ഷയ് ദീപക് ദൗള്ട്ടാനി (22) ഓസ്ട്രേലിയയില്‍ മരിച്ചു. സിഡ്നിയില്‍ ഊബര്‍ ഈറ്റ്സ് ഡ്രൈവറായി പാര്‍ട്ട് ടൈം ജോലി ചെയ്യവേ ഇദ്ദേഹത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുംബൈ സ്വേദേശിയായ അക്ഷയ് ഫെബ്രുവരിയില്‍ സ്കോളര്‍ഷിപ്പോടെ സാന്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയതായിരുന്നു.