മെല്‍ബണ്‍: ഇന്ത്യൻ വംശജനായ 16 വയസുകാരന് ഓസ്ട്രേലിയയില്‍ കുത്തേറ്റു. ഇയാളുടെ രണ്ട് സുഹൃത്തുകള്‍ക്കും കുത്തേറ്റതായി പോലീസ് അറിയിച്ചു.
ടാര്‍നെറ്റ് സിറ്റിയില്‍ റിയാൻ സിംഗിനെയും സുഹൃത്തുക്കളെയും വെട്ടുകത്തികളുമായി ഒരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. എട്ടു പേരടങ്ങുന്ന സംഘമാണ് മൂവരെയും ആക്രമിച്ചത്. ബാസ്ക്കറ്റ്ബോള്‍ കളിക്കുന്നതിനിടെയിലാണ് സംഭവം.
മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാൻ ആശുപത്രി വിടാൻ അല്പം താമസമുണ്ടാകുമെന്നും, സുഹൃത്തുക്കളും സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതൊരു കവര്‍ച്ച ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. റിയാന്റെയും സുഹൃത്തു ക്കളുടെയും മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്നും റിയാന്റെ വാച്ചും പുതിയ പാദരക്ഷകളും അക്രമികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.