ലണ്ടൻ: അടുത്ത വര്‍ഷത്തെ ലണ്ടൻ മേയര്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങി ഇന്ത്യൻ വംശജനായ തരുണ്‍ ഗുലാത്തി.പാകിസ്താൻ വംശജനായ ഇപ്പോഴത്തെ മേയര്‍ സാദിഖ് ഖാനാണ് തരുണ്‍ ഗുലാത്തിയുടെ പ്രധാന എതിരാളി.
തരുണ്‍ ഗുലാത്തി കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലാണ് താമസിക്കുന്നത്. 63 കാരനായ ഗുലാത്തിയ്ക്ക് ലണ്ടൻ നഗരത്തിലും ജനങ്ങളുടെ പുരോഗതിയ്ക്കും വേണ്ടി നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാൻ കഴിയുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ ജീവിക്കുകയാണ്. അവര്‍ക്കിടയില്‍ നല്ല രീതിയിലുള്ള സഹകരണം വളര്‍ത്താൻ തതനിക്ക് കഴിയുമെന്ന് ഗുലാത്തിയും പറഞ്ഞു.
മേയര്‍ സ്ഥാനത്തിനായി മൂന്നാം വട്ടം മത്സരത്തിനൊരുങ്ങുന്ന സാദിഖ് ഖാന് പ്രധാന വെല്ലുവിളി അല്‍ട്രാ ലോ എമിഷൻ (ULEZ) എന്ന നയമാണ്. നിര്ദ്ദേശങ്ങല് പാലിക്കാതെ നിരത്തില്‍ ഓടുന്ന വാഹനങ്ങള്‍ ദിവസവും 12.50 പൗണ്ട് നല്‍കണം എന്നതായിരുന്നു ഖാൻ നടപ്പാക്കിയ നയം.
2024 മാര്‍ച്ച് മാസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 2024 മെയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെപ്പോസിറ്റായി 10,000 പൗണ്ടും നല്‍കണം. ഗുലാത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.