യുകെയില്‍ ട്രെയിനില്‍വച്ച് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവു വിധിച്ചത്.ഇരയായ പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും കോടതി ഉത്തരവിട്ടു.ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഉത്തരവുണ്ട്.
2021 സെപ്തംബറില്‍ ബര്‍മിങ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മരില്ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. സീറ്റില്‍ ഇരയുടെ അരികിലിരുന്ന പ്രതി ഇരയെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പരാതി നല്കി. സ്റ്റേഷനിലെത്തിയ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ലജ്ജാകരമായ ആക്രമണമായിരുന്നു ഇതെന്ന് കോടതി കേസ് പരിഗണിക്കവേ അഭിപ്രായപ്പെട്ടു.