വാഷിങ്ടണ്‍ : വൈറ്റ് ഹൗസിലേ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍.
സായ് വര്‍ഷിത് കണ്ടൂല(19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് ആക്രമണം നടന്നതെങ്കിലും വിശദാംശങ്ങള്‍ പിന്നീടാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്ക്വയര്‍ ഗേറ്റിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാടകയ്ക്കെടുത്ത ട്രക്കുമായി വന്ന് ഇയാള്‍ ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.നാസി പതാക കൈയിലേന്തിയ ഇയാള്‍ പ്രഡിഡന്റ് ജോ ബൈഡനെ വധിക്കുമെന്നും അമേരിക്കന്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നുമെല്ലാം ഉറക്കെ ആക്രോശിച്ചു.പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.