ന്യൂഡല്‍ഹി: സിംഗപ്പൂര്‍ ക്രൂയിസില്‍ നിന്ന് ഇന്ത്യക്കാരിയെ കാണാതായതായി പരാതി. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു റീത്ത സഹാനി (64)യുവതിയാണ് കരീബിയൻ കപ്പലില്‍ നിന്നും ചാടിയത്.അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
സംഭവത്തെക്കുറിച്ച് ക്രൂയിസ് കമ്ബനി കൃത്യമായ വിവരങ്ങള്‍ നല്‍കാതെ കൈ കഴുകുകയാണെന്ന് മരിച്ച സ്ത്രീയുടെ മകൻ ആരോപിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകൻ അപൂര്‍വ് സഹാനി പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും പരാതി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവായ ജാകേഷ് സഹാനിക്കൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു റീത്ത. യാത്ര അവസാനിക്കാനിരിക്കെയാണ് റീത്തയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോള്‍ റീത്തയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. തുടര്‍ന്ന് ക്രൂയിസ് ജീവനക്കാരെ വിവരം അറിയിച്ചത്. അമ്മ കപ്പലില്‍ നിന്ന് ചാടിയെന്നാണ് ക്രൂയിസ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ദൃശ്യങ്ങളും കമ്ബനി കാണിക്കാൻ തയ്യാറായില്ലെന്നും പരാതി പറയുന്നു. സംഭവത്തില്‍ പിതാവിനെ നാലുമണിക്കൂറോളം ചോദ്യം ചെയ്തെന്നും മകൻ പറയുന്നു.വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെത്തുടര്‍ന്ന് മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ ക്രൂയിസ് കമ്ബനി പങ്കുവെച്ചെന്നും മകൻ പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ കുടുംബവുമായി ബന്ധപ്പെട്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സിംഗപ്പൂര്‍ അധികൃതരുമായി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. കടലില്‍ ചാടിയ ഇന്ത്യന്‍ യുവതിക്കായി തിരച്ചില്‍ നടക്കുകയാണെന്ന് മാരിടൈം ആൻഡ് പോര്‍ട്ട് അതോറിറ്റി ഓഫ് സിംഗപ്പൂര്‍ ഔദ്യോഗികമായി പ്രതികരിച്ചു.