കാനഡയില്‍ ഇന്ത്യന്‍ വംശജന് കനേഡിയന്‍ പൗരനെ കുത്തിക്കൊന്നു.വാന്കൂവറിലുള്ള സ്റ്റാര്‍ബക്സ് കഫേയ്ക്ക് മുന്നില്‍വച്ച് പോള്‍ സ്റ്റാന്‍ലി ഷ്മിറ്റ്(37) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ദര്‍ദീപ് സിംഗ് ഗോസല്‍(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പോള്‍ സ്റ്റാന്‍ലിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്റ്റാര്‍ബക്സ് കഫേയില്‍ എത്തിയപ്പോഴാണ് പോളിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.