ലണ്ടൻ: മദ്യലഹരിയില്‍ അര്‍ധ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ തടവു ശിക്ഷ.
ആറുവര്‍ഷം ഒമ്ബത് മാസം തടവിനാണ് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു സംഭവം നടന്നത്. പ്രീത് വികാല്‍(20) ആണ് അറസ്റ്റിലായത്. ഒരു നിശ ക്ലബില്‍ വെച്ച് കണ്ടുമുട്ടിയതായിരുന്നു സ്ത്രീയെ. ആ സമയത്ത് മദ്യലഹരിയിലായിരുന്ന അവരുടെ ബോധം ഭാഗികമായി നശിച്ചിരുന്നു.
സുഹൃത്തുക്കളുമൊത്താണ് സ്ത്രീ നിശ ക്ലബിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ പ്രീതിനെ കണ്ടു. ഇരുവരും കുറച്ചു നേരം സംസാരിച്ചു. ആ സമയത്ത് ഇവരുടെ സുഹൃത്തുക്കള്‍ അകലെയായിരുന്നു. ഇതു മുതലെടുത്ത പ്രീത് സ്ത്രീയെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രീത് ബലാത്സംഗം ചെയ്തത്. തോളിലേന്തിയാണ് ഇവരെ കൊണ്ടുപോയത്.
ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രീത് യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍ കിടത്തി കൊണ്ടുപോകുന്ന മറ്റുദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി പിന്നീട് യുവതിക്ക് അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.