കാനഡയില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളോട് അതിക്രമം കാട്ടിയതിന് ഇന്ത്യൻവംശജരായ അച്ഛനെയും മകനെയും പോലീസ് അറസ്റ്റുചെയ്തു.കാല്‍ഗറിയില്‍ പലചരക്കുകടയും മദ്യശാലയും നടത്തുന്ന ഗുര്‍പ്രതാപ് സിങ് വാലിയ (56), മകൻ സുമ്രിത് വാലിയ (24) എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.
ഏപ്രിലില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായ കേസിലെ അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ സുമ്രിതുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും മദ്യവും മയക്കുമരുന്നും നല്കിയിരുന്നതെക്കുറിച്ചും വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികളെ അച്ഛനും മകനും ലൈംഗികമായി ചൂഷണം ചെയ്തെന്നു കണ്ടെത്തി.