ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പഠനത്തോടൊപ്പം ഫുഡ് ഡെലിവറി പാര്‍ട്നറായി ജോലി ചെയ്തിരുന്ന ഗുര്‍വിന്ദര്‍ നാഥാണ് (24) കൊല്ലപ്പെട്ടത്.
ജൂലായ് 9ന് പുലര്‍ച്ചെ 2.10നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മിസിസാഗ പ്രദേശത്ത് പിസാ ഡെലിവറിക്കെത്തിയ ഗുര്‍വിന്ദറിന്റെ കാര്‍ അജ്ഞാതര്‍ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഇവര്‍ ഗുര്‍വിന്ദറിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. ഗുര്‍വിന്ദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂലായ് 14ന് മരണത്തിന് കീഴടങ്ങി. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.