കാനഡയില്‍ വിവാഹസത്കാരത്തിനിടെ ഇന്ത്യൻ വംശജനായ ഗുണ്ടാതലവൻ വെടിയേറ്റുമരിച്ചു. പഞ്ചാബില്‍ നിന്നുള്ള അമര്‍ പ്രീത് സിങ്ങാണ് (28) വാൻകൂവര്‍ നഗരത്തില്‍നടന്ന പരിപാടിക്കിടെ കൊല്ലപ്പെട്ടത്.കനേഡിയൻ പോലീസിന്റെ അത്യധികം അപകടകാരിയായ ഗുണ്ടകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് അമര്‍പ്രീത്.
അജ്ഞാതസംഘം ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ സഹോദരനായ രവീന്ദറും ഗുണ്ടാനേതാവാണ്. ഇയാളും ചടങ്ങിനെത്തിയിരുന്നു.
പരിപാടിക്കിടെ ഹാളിലെത്തിയ സംഘം, ഡി.ജെ. പാര്‍ട്ടി നടത്തുന്നയാളോട് സംഗീതം നിര്‍ത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. അറുപതോളംപേരാണ് ആ സമയം ഹാളിലുണ്ടായിരുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു.