യൂബറില്‍ സൗജന്യ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യക്കാരന്. ഉപയോക്താക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ റൈഡ് അനുവദിക്കുന്ന ബഗ് കണ്ടെത്തിയതിന് യൂബറില്‍ നിന്ന് ഇദ്ദേഹത്തിന് 3 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു.
സൈബര്‍ സുരക്ഷ സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യന്‍ ഹാക്കറുമായ ആനന്ദ് പ്രകാശാണ് ബഗ് കണ്ടെത്തിയത്.
ബഗ് ഉപയോക്തക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെങ്കിലും കമ്ബനിയ്ക്ക് ഇത്കൊണ്ട് നഷ്ടം മാത്രമാണുള്ളത്. 2017-ലാണ് ബഗ് കണ്ടു പിടിക്കുന്നത്. ബഗ് പരിഹരിച്ചിരിക്കുന്നതായി അദ്ദേഹം ലിങ്ക്ഡിനില്‍ പോസ്റ്റ് പങ്കുവെച്ചാണ് അറിയിച്ചത്. പണം നല്‍കാതെ എങ്ങനെ യുഎസിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാമെന്ന പരിശോധനയിലാണ് ബഗ് കണ്ടെത്തുന്നത്. ഇതില്‍ യാത്രക്കാര്‍ റൈഡ് ബുക്ക് ചെയ്യുകയും അസാധുവായ പെയ്മെന്റ് രീതി ഉപയോഗിക്കുകയും ചെയ്താല്‍ സൗജന്യമായി യാത്ര ചെയ്യുവാന്‍ സാധിക്കുമായിരുന്നു.
കമ്ബനിയുടെ ടീം അംഗങ്ങളുടെ അനുവാദത്തോടെ ബഗിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാകുന്നതിനായി യുഎസിലേക്കും ഇന്ത്യയിലേക്കും ആനന്ദ് യാത്രകള്‍ ചെയ്ത് കാണിച്ചു. ബഗ് റിപ്പോര്‍ട്ട് ചെയ്ത് അന്ന് തന്നെ കമ്ബനി അത് പരിഹരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹാക്കര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികവും നല്കി. എന്നാല്‍ ഈ കഴിഞ്ഞ ദിവസമാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.