ഇന്ത്യയുടെ അരി കയറ്റുമതി നിരോധനത്തോടെ ആഗോള വിപണിയില്‍ അരിവില വര്‍ധിക്കുന്നു. ഇതോടെ കയറ്റുമതി നിരോധനം പ്രവാസികളേയും ബാധിക്കുമെന്നാണ് ആശങ്ക.മലയാളികള്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വെളുത്ത അരിയുടെ കയറ്റുമതിയും നിരോധിച്ചവയിലുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. മണ്‍സൂണ്‍ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തതോടെയാണ് വിലക്കയറ്റം ഉണ്ടായേക്കുമെന്ന നിഗമനത്തില്‍ ഇന്ത്യ അരിയുടെ കയറ്റുമതിക്ക് ജൂലൈ 20 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.